യൂണിയന്‍ കോപ്പിന്‍റെ ഹൈപ്പർ മാർക്കറ്റ് അല്‍ ബർഷയില്‍ തുറന്നു

ദുബായ് : യുഎഇയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ യൂണിയൻ കോപിന്‍റെ 22-ാം ഹൈപ്പർമാർക്കറ്റ് അൽ ബർഷ സൗത്തിൽ തുറന്നു. യൂണിയൻ കോപ് ചെയർമാൻ മാജിദ് ഹമദ് റഹ്മ അൽ ഷംസിയും സിഇഒ ഖലിദ് ഹുമൈദ് ബിൻ ദിബൻ അൽ ഫലാസിയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.കോവിഡിനു ശേഷം വിപണി സജീവമാക്കുന്നതിന്‍റെ ഭാഗമായും ഉപഭോക്താക്കല്‍ക്ക് മികച്ച സേവനം നൽകുന്നതിന്‍റെ ഭാഗമായുമാണ് പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നതെന്ന് മാജിദ് ഹമദ് റഹ്മ അൽ ഷംസി പറഞ്ഞു.

ചടങ്ങില്‍ വിവിധ വകുപ്പ് ഡയറക്ടർമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.ഇതിനുള്ളിൽ 25 കടകളും തുറന്നിട്ടുണ്ട്. 2,32,000 ചതുരശ്ര അടി വിസ്തീർണത്തിൽ 60 ദശലക്ഷം ദിർഹം ചെലവിലാണ് ഇതു നിർമിച്ചിരിക്കുന്നത്.

കോവിഡിനു ശേഷം ആഭ്യന്തരവിപണി സജീവമാക്കുന്നതിന്റെ ഭാഗമായും ഉപയോക്താക്കൾക്ക് അൽ ബർഷ സൗത്ത് 1,2,3,4, അൽ ബർഷ 1,2,3 എന്നിവിടങ്ങളിലുള്ളവർക്കും ദുബായ് മിറക്കിൾ ഗാർഡൻ പരിസരത്തുള്ളവർക്കും സൌകര്യപ്രദമായ രീതിയിലാണ് പുതിയ ഹൈപ്പർമാർക്കറ്റെന്ന് സിഇഒ ഖലിദ് ഹുമൈദ് ബിൻ ദിബാൻ അൽ ഫലാസിയും പറഞ്ഞു.വിപുലമായ പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Leave a Reply