ഇന്ത്യയുടെ കോവിഷീൽഡ് വാക്സീന് അംഗീകാരം ഒരു മാസത്തിനുള്ളിൽ.

പുണെ∙ ഇന്ത്യയുടെ കോവിഷീൽഡ് വാക്സീന് അംഗീകാരം ലഭിക്കാത്തതുകൊണ്ട് രാജ്യത്തുനിന്നും വിദേശത്തേക്കും മറ്റും യാത്ര ചെയ്യുന്നവർക്കു വലിയപ്രതീക്ഷ നൽകുന്ന വാർത്തയാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാലനൽകുന്നത് അസ്ട്രാസെനക വഴി അംഗീകാരത്തിന് അപേക്ഷിച്ചിട്ടുണ്ടെന്നും ഒരു മാസത്തിനുള്ളിൽ തന്നെ യൂറോപ്യൻ ഡ്രഗ് റഗുലേറ്ററിന്റെ അംഗീകാരം ലഭിക്കുമെന്നു അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെയും യുകെ ഹെൽത്ത് കെയർ റെഗുലേറ്ററിന്റെയും അംഗീകാരമുള്ളതിനാൽ മറ്റു പ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിന്റെ പുതിയ വാക്സീൻ പാസ്പോർട്ട് (ഗ്രീൻ പാസ്) പദ്ധതിയിൽ അംഗീകൃത വാക്സീനുകളുടെ പട്ടികയിൽ അസ്ട്രാസെനക ഉണ്ടെങ്കിലും കോവിഷീൽഡ് ഉണ്ടായിരുന്നില്ല. അസ്ട്രാസെനക ലൈസൻസ് ഉപയോഗിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീൽഡ് ഇന്ത്യയ്ക്കു പുറത്തു വാക്സീവിരിയ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ (ഇഎംഎ) അംഗീകാരത്തിനു സീറം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷിക്കാതിരുന്നതു കൊണ്ടാണ് കോവിഷീൽഡ് വാക്സീൻ പട്ടികയിൽ ഉൾപ്പെടാതിരുന്നത്. ഇതേസമയം ഇന്ത്യന്‍ വാക്‌സീനുകൾ അംഗീകരിച്ചില്ലെങ്കില്‍ നിര്‍ബന്ധിത ക്വാറന്റീന്‍: നടത്തുമെന്നും ഇന്ത്യ മുന്നറിയിപ്പുനൽകി
അംഗീകൃത വാക്സീൻ സ്വീകരിച്ചവരെ യൂറോപ്പിലേക്കും പുറത്തേക്കും തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണു വാക്സീൻ പാസ്പോർട്ട് പദ്ധതി. പട്ടികയിൽ ഉൾപ്പെടാത്തതിനാൽ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ അനുമതി ഉണ്ടാകില്ല. ഇതിനെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് എത്തുന്നവരുടെ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി തിരിച്ചടി നല്‍കാനാണ് ഇന്ത്യയുടെ നീക്കം

ഇന്ത്യ റെഡ് ലിസ്റ്റിൽനിന്നു നീങ്ങുകയും ആളുകൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, അവർക്ക് കോവിഷീൽഡ് സർട്ടിഫിക്കറ്റ് ഉള്ളതുകൊണ്ട് ഒരു രാജ്യത്തും തടസ്സമുണ്ടാകില്ലഎന്നും ’– അദാർ പൂനാവാല പറഞ്ഞു.

Leave a Reply