വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു.

തിരുവനന്തപുരം: വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു. . പാർട്ടി ആവശ്യപ്പെട്ടതോടെയാണ് രാജികുതയ്യാറായത് ടെലിവിഷൻ ചാനലിൽ ലൈവ് പരിപാടിയ്ക്കിടെ പരാതിക്കാരിയായ സ്ത്രീയോട് സംസാരിച്ച രീതി വിവാദമായ സാഹചര്യത്തിലാണ് രാജിവെച്ചത് ഇന്നു ചേർന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് രാജിവെക്കാനുള്ള നിർദേശം നല്കാൻ തീരുമാനിച്ചത്. എംസി ജോസഫൈൻറെ വിവാദ പരാമർശത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പാർട്ടികളും ഭരണ പക്ഷത്തെ ചില നേതാക്കളും മറ്റും പ്രതിഷേധം അറീച്ചിരുന്നു.ഇതിനെത്തുടർന്നാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇന്ന് ഈ വിഷയം ചർച്ചക്കുവെന്നതും രാജിവെക്കാൻ നിർദ്ദേശം നൽകിയതും.കഴിഞ്ഞദിവസം പാർട്ടി നിർദ്ദേശപ്രകാരം ക്ഷമാർപ്പണം നടത്തിയിരുന്നു, ഇതിൽ താനൊരു അമ്മയുടെ സ്ഥാനത്തുനിന്നൊരു മറുപടി നൽകുക മാത്രമാണ് നൽകിയത് എന്നും അവർ വിശദീകരിച്ചിരുന്നു.
എട്ടുമാസം മാത്രം കാലാവധി ബാക്കിനിൽക്കേയാണ് എം സി ജോസഫൈൻ രാജിവെക്കേണ്ടിവന്നത്.

Leave a Reply