അല്‍ മുദബിർ സ്റ്റോറിന്‍റെ ഇ കൊമേഴ്സ് ആപ്പ് തുടങ്ങി

ദുബായ് : അല്‍ മുദബിർ സ്റ്റോറിന്‍റെ ഇ കൊമേഴ്സ് ആപ്പിന്‍റെ ഉദ്ഘാടനം ദുബായില്‍ നടന്നു. പ്രൗഢ ഗംഭീരമായ ചടങ്ങില്‍ റാസല്‍ഖൈമ രാജകുടുംബാംഗം ഷെയ്ഖ് ഖാലിദ് മുഹമ്മദ് സലീം മുഹമ്മദ് അല്‍ ഖാസിമിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. യുഎഇ വിപണിയിലെ ചെറുകിട സംരംഭകർക്ക് പുതിയ വാണിജ്യ സാധ്യതകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്പ് ആരംഭിച്ചിരിക്കുന്നത്. അല്‍ മുദബിർ സൂപ്പർ മാർക്കറ്റിന്‍റെ ആദ്യ ശാഖ ദുബായ് കരാമയില്‍ പ്രവർത്തനം ആരംഭിച്ചു.

കോവിഡ് സാമ്പത്തികമായടക്കം ഉലച്ച ചെറുകിട സംരംഭകർക്ക് കൈത്താങ്ങാവുകയെന്നുളള ലക്ഷ്യത്തോടെയാണ് അല്‍ മുദബിർ ആരംഭിച്ചിരിക്കുന്നതെന്ന് ഗ്രൂപ്പ് ചെയർമാന്‍ മുഹമ്മദ് മേപൊയില്‍ പറഞ്ഞു. കോവിഡ് കാലമായതോടെ കൂടുതല്‍ വിപണി സാധ്യത ഇ- രംഗത്തായി മാറിയിരിക്കുകയാണ്. കടുത്ത മത്സരം നടക്കുന്ന മേഖല കമ്മീഷനുള്‍പ്പടെയുളള ചെലവുകളുളളതിനാല്‍ ചെറുകിട സംരംഭകർക്ക് അപ്രാപ്യമാവുകയാണ്. ഇതിനൊരു പിന്തുണയെന്നുളള രീതിയില്‍ എല്ലാ ചെറുകിട സംരംഭകർക്കും ആദ്യത്തെ ഒരു വർഷം മുദബിർ ആപ്ലിക്കേഷനിലെ അംഗത്വം കമ്മീഷന്‍ രഹിതമായാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അല്‍ മുദബിർ ഗ്രൂപ്പ് ചെയർമാന്‍ മുഹമ്മദ് മേപൊയില്‍

പ്രവാസി സംരംഭകർക്ക് യുഎഇ നല്‍കുന്ന പിന്തുണ അനിർവചനീയമാണ്. പ്രവാസികളെ ഇത്രയധികം ചേർത്ത് നിർത്തുന്ന മറ്റൊരുരാജ്യമില്ല. അല്‍ മുദബിർ ഗ്രൂപ്പിന്‍റെ അറുപതോളം ശാഖകള്‍ യുഎഇയില്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര വിപണന രംഗത്തുളള നിരവധി പ്രമുഖർ പങ്കെടുത്തു.

Leave a Reply