‘കോഫ് ‘ പി എം നജീബിനെ അനുസ്മരിച്ചു.

ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന കേലിക്കറ്റ് എയർപോർട്ട് യൂസേർസ് ഫോറം ( കോഫ്) , ഒ ഐ സി സി സൗദി നാഷനൽ കമ്മിറ്റി പ്രസിണ്ടൻറും കോഫ് കോർ കമ്മിറ്റി അംഗവുമായിരുന്ന പി. എം. നജീബിനെ സൂം മീറ്റിങ്ങിലൂടെ അനുസ്മരിച്ചു.

രാഷ്ട്രീയ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം എയർപോർടിൻ്റെ പുരോഗതിക്കും യാത്രക്കാരുടെ ദുരിതങ്ങൾക്കും പരിഹാരം കാണുന്നതിനും മുൻപന്തിയിൽ ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു പി എം നജീബ് എന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്ത കോഫ് രക്ഷാധികാരിയും കോഴിക്കോട് എം പി യുമായ എം കെ രാഘവൻ ഓർമിപ്പിച്ചു. കോവിഡ് കാലത്തെ നജീബിൻറെ പ്രവർത്തനങ്ങൾ ഏറെ ശലാഘനീയമാണെന്നും അത് മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം സുചിപിച്ചു.

ദമാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ പ്രിൻസിപ്പൽ ഡോ: ഇ കെ മുഹമ്മദ് ഷാഫി, ഡോ ഫിലേന്ദ്രൻ, പി എ എം ഹാരിസ്, ഡോ ടി. പി മുഹമ്മദ്, ഡോ: അബുൾ സലാം, പി പി മുഹമ്മദ് , ടി അബൂബക്കർ, അഷറഫ് ആലുവ , ഷംസുദീൻ കോഴിക്കോട് തുടങ്ങി നിരവധി മുൻ പ്രവാസികൾ നാട്ടിൽ നിന്നും സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് സാമുഹിക സാംസ്കാരിക നേതാക്കന്മാരും യോഗത്തിൽ പങ്കെടുത്ത് പി.എം നജീബിനെ അനുസ്മരിച്ചു സംസാരിച്ചു.

കോഫ് കമ്മിറ്റി അംഗങ്ങളായ ടി പി എം ഫസൽ, സി അബ്ദുൾ ഹമീദ്, ആലിക്കുട്ടി ഒളവട്ടൂർ, ജമാൽ വില്ല്യാപ്പള്ളി, നജീബ് അരഞ്ഞിക്കൽ, എം എം അബ്ദുൾ മജീദ്, റഷീദ് ഉമർ, മുഹമ്മദ് നജാത്തി, സി അബ്ദുൾ റസ്സാക്ക്, പി ടി അലവി, മുഹമ്മദ് അലി , മുജീബ് കളത്തിൽ, നാസർ അണ്ടോണ, റഫീക്ക് കുട്ടിലങ്ങാടി എന്നിവർ പങ്കെടുത്ത് പി എം നജീബുമായുള്ള ഓർമകൾ പങ്കുവെച്ചു.

Leave a Reply