മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം എ യൂസഫലി അഞ്ച് കോടി രൂപ നല്കും

ദുബായ് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യവസായ പ്രമുഖന്‍ എം എ യൂസഫലി അഞ്ച് കോടി രൂപ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തും പ്രളയകാലത്തുമൊക്കെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എം എ യൂസഫലി സംഭാവന നല്കിയിരുന്നു. കോവിഡിന്‍റെ തുടക്കകാലത്ത് കഴിഞ്ഞ വർഷം മാർച്ചില്‍ 10 കോടി രൂപയാണ് ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ എം.എ. യൂസഫലി നല്‍കിയത്.

Leave a Reply