സംസ്ഥാനത്ത് ശനിയാഴ്ചമുതൽ സമ്പൂർണ ലോക്ഡൗൺനടപ്പാക്കുന്നു.

PHOTO BY NIDEESH KRISHNAN

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെ സമ്പൂർണ ലോക്ഡൗൺനടപ്പാക്കുന്നു . കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അവശ്യ സേവനങ്ങൾ മാത്രമേ ഈ ദിവസങ്ങളിൽ അനുവദിക്കൂ. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ചെറിയ നിയന്ത്രണങ്ങൾ വേണ്ടതുപോലെ ഫലം ചെയ്‌തില്ല എന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് ലോക്ഡൗൺ ഏർപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന രോഗികളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 25.69 ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതു മരണനിരക്ക് നിയന്ത്രിക്കാനുമാണ് ലോക്ഡൗൺനടപ്പാക്കുന്നത്
രോഗികളുടെ വർദ്ധനവുകാരണം ഓക്സിജൻ ലഭ്യതക്കുറവ് പരിഹരിക്കാൻ മുഖ്യമന്ത്രി ഇന്നലെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു

കേരളത്തിലെ ആറ് ജില്ലകളിൽ കോവിഡി​െൻറ തീവ്രവ്യാപനമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് അതിതീവ്ര വ്യാപനാം നടക്കുന്ന ജില്ലകൾ. .

Leave a Reply