കൊണ്ടോട്ടി CSFLTC ക്കു വേണ്ടി ഓക്സിജൻ സിലിണ്ടർ ചാലഞ്ചുമായി ടി.വി ഇബ്രാഹിം എം.എൽ.എ.

0
166

കൊണ്ടോട്ടി : കോവിഡ് ഭീതിതമായ പുതിയ സാഹചര്യത്തിൽ കൊണ്ടോട്ടി മുൻസിപ്പാലിറ്റിക്ക് കീഴിൽ വിണ്ടും ഹജജ് ഹൗസിൽ പ്രവർത്തനം ആരംഭിച്ച CSFLTCക്കു വേണ്ടി ടി.വി.ഇബ്രാഹിം എം.എൽ.എ സിലിണ്ടർ ചാലഞ്ച് പ്രഖ്യാപിച്ചു. ഓക്സിജൻ സിലിണ്ടറിൻ്റെ നിലവിലെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചാലഞ്ച് പ്രഖ്യാപിച്ചത്. 1 സിലിണ്ടറിന് ചെലവു വരുന്നത് 7000 (ഏഴായിരം) രൂപയാണ് . സംഖ്യ മുഴുവനായോ ഭാഗിഗമായോ ഏറ്റെടുത്ത് ചാലഞ്ചിൽ പങ്കെടുക്കാം. എല്ലാവരും ഈ ചാലഞ്ച് സൻമനസ്സോടെ ഏറ്റെടുക്കണമെന്ന് എം.എൽ.എ അറിയിച്ചു. ചാലഞ്ചിൽ പങ്കെടുക്കുന്നവർക്ക് എം.എൽ.എയുമായോ എം.എൽ.എ കൺട്രോൾ റൂം മുമായോ ,മുൻസിപ്പാലിറ്റിയുമായോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply