സൗദി പ്രവാസികൾക്ക് വീണ്ടും തിരിച്ചടി, നേപ്പാൾ വഴിയുള്ള യാത്രയും പ്രതിസന്ധിയിൽ.

കാഠ്മണ്ഡു- നേപ്പാളിൽനിന്ന് സൗദി അടക്കമുള്ള രാജ്യങ്ങളിലേക്ക് ട്രാൻസിറ്റ് ആയി പോകുന്നവർക്ക് കോവിഡ്-പി.സി.ആർ ടെസ്റ്റ് സൗകര്യം നിർത്തിവെച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചയാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. നേപ്പാൾ പൗരൻാർ, നയതന്ത്ര വിഭാഗത്തിലെ ഉദ്യോഗസ്ഥർ, അവരുടെ കുടുംബം, നേപ്പാളിൽ ദീർഘകാലമായി താമസിക്കുന്ന വിദേശികൾ എന്നിവർക്ക് മാത്രമായി പി.സി.ആർ ടെസ്റ്റ് പരിമിതപ്പെടുത്തി. ഇതോടെ നേപ്പാൾ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുന്നതും പ്രവാസികൾക്ക് മുന്നിൽ പ്രതിസന്ധി സൃഷ്ടിക്കും. രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാതലത്തിലാണ് തീരുമാനം. നേപ്പാളില്‍നിന്നുള്ള ഹിമാലയന്‍ പത്രമാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്.

Leave a Reply