മുല്ലപ്പൂവീട് പുതിയ ചരിത്രാനുഭൂതി പകരും നോവൽ: മുനവ്വറലിതങ്ങൾ.

    0
    298

    മലപ്പുറം :കെ കെ ആലിക്കുട്ടി രചിച്ച മുല്ലപൂവീട് എന്ന നോവലിന്റെ പ്രകാശനം പാണക്കാട് നടന്നു. ഡോ. എ മൊയ്തീന്‍കുട്ടിയ്ക്ക് ആദ്യ പ്രതി നല്‍കിക്കൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നോവലിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. നാനായ്ക്കല്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇശല്‍ ചക്രവര്‍ത്തിയുടെ കഥ പറയുന്ന നോവല്‍ അനുവാചക ഹൃദയങ്ങളില്‍ ചരിത്രാനുഭൂതി പകര്‍ന്നു നല്‍കുന്നതാണെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ അബദുള്‍ ഖാദര്‍, യു കെ അബദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാലം കൊളുത്തിയ വിളക്ക്, ചരിത്ര വിസ്മയങ്ങളില്‍, തങ്കാരം, വമ്പത്തി, ഫക്കീര്‍ എന്നിവയാണ് ആലിക്കുട്ടിയുടെ മറ്റ് രചനകള്‍.

    Leave a Reply