സമസ്ത പൊതുപരീക്ഷ മൂല്യനിര്‍ണയം ആരംഭിച്ചു.

0
354

ചേളാരി: 2021 ഏപ്രില്‍ 3,4 തിയ്യതികളില്‍ നടത്തിയ സമസ്ത പൊതുപരീക്ഷയുടെ മൂല്യനിര്‍ണയം ആരംഭിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടൂ ക്ലാസുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ നടത്തുന്നത്. ഈ വര്‍ഷത്തെ പൊതുപരീക്ഷയില്‍ 2,62,508 കുട്ടികള്‍ പങ്കെടുത്തിട്ടുണ്ട്. 7220 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ ഈ വര്‍ഷം 129 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടത്തുന്നത്. ദക്ഷിണ കന്നഡ 6, കാസര്‍കോഡ് 10, കണ്ണൂര്‍ 15, കോഴിക്കോട് 17, വയനാട് 6, മലപ്പുറം 41, പാലക്കാട് 13, തൃശ്ശൂര്‍ 6, എറണാകുളം 5, ആലപ്പുഴ 3, കൊല്ലം 2, തിരുവനന്തപുരം 2, നീലഗിരി 1, കന്യാകുമാരി 1, കുടക്1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 10844 സൂപ്രവൈസര്‍മാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഓരോ ഡിവിഷന്‍ കേന്ദ്രത്തിലും ഒരു സൂപ്രണ്ടും അസി. സൂപ്രണ്ടും മൂല്യനിര്‍ണയ ക്യാമ്പിന് നേതൃത്വം നല്‍ന്നത്. മൊത്തം 10,50,032 ഉത്തരപേപ്പറുകളാണ് പരിശോധനക്കുള്ളത്. കോവിഡ് -19 കാരണം വിദേശങ്ങളില്‍ ഓണ്‍ലൈനായാണ് പരീക്ഷ നടത്തിയിരുന്നത്. ഓരോ ഡിവിഷന്‍ കേന്ദ്രങ്ങളിലും വ്യത്യസ്ഥ വിഷയ ഗ്രൂപ്പുകളായി തിരിച്ചാണ് മൂല്യനിര്‍ണയം നടത്തുന്നത്. മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ടാബുലേഷന്‍ നടപടികള്‍ക്കു ശേഷം ഈ മാസം അവസാനത്തോടെ ഫലപ്രഖ്യാപനം നടത്തും.

Leave a Reply