ഷാർജ : മലയാളിയില്ലാത്തിടമെവിടെയാണുളളത്. ഷാർജ ഹെറിറേറജ് ഫെസ്റ്റിലെത്തിയാല്‍ നിറങ്ങള്‍ കൊണ്ട് ഫെസ്റ്റിവലിനെ വർണാഭമാക്കുന്ന മലയാളി കലാകാരന്മാരെ നമുക്ക് കാണാം. യുഎഇയുടെ സംസ്കാരവും പൈതൃകവും ദൃശ്യമാകുന്ന വിവിധ ചിത്രങ്ങളിലൂടെയുളള സഞ്ചാരമാണ് ഈ മലയാളി കലാകാരന്മാരുടെയരികിലെത്തിയാല് നമുക്ക് സാധ്യമാവുക.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സയ്യീദിന്റേതുള്പ്പടെ യുഎഇ ഭരണകർത്താക്കളുടെയെല്ലാം ജീവന് തുടിക്കുന്ന ചിത്രങ്ങള്‍. ദൈവത്തിത്തിന്റെ കൈയ്യൊപ്പ് വിരലില്‍ പതിഞ്ഞ കലാകാരന്മാർ തങ്ങളുടെ ഓരോ ചിത്രത്തിനും ജീവന് പകർന്ന് പവലിയനില്‍ ചിത്രം വരയ്ക്കുന്നു.

യുഎഇയുടെ മുന്‍ തലമുറ, ബെഡൂവിയന്സ് എന്നറിയപ്പെടുന്ന മരൂഭൂ വാസികള്‍, സൂര്യാസ്തമനത്തിന്റെ മനസുടക്കുന്ന മനോഹര ദൃശ്യം,രാത്രിയാത്രയിലെ നൌക, എല്ലാം ആസ്വാദകന്റെ ഹൃദയത്തില്‍ പതിയുന്ന നിശ്ചല ചിത്രങ്ങള്‍.

ഷാർജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജിലെ കലാകാരന്മാരായ മലയാളികളായ അബു മുഹമ്മദ്, ഹബീബ് റഹ്മാന് , മുഹമ്മദ് ബിലാല്‍, മുഹമ്മദ് ഫവാസ്, എന്നിവരാണ് ക്യാന്‍ വാസില്‍ ജീവന്റെ നേർവർണങ്ങള് വിരിയിക്കുന്നത്. ഇറാഖില്‍ നിന്നുളള മറിയം അബ് വെയ്ലിയാണ് അതിഥി ചിത്രകാരി.
