ജാഗ്രതയോടെ പോളിംഗ് സ്റ്റേഷനിലേക്ക് പോകാം.

0
111
 • കോവിഡ് 19 ഭീതിദമായ രീതിയിൽ രാജ്യത്തിൻറെ പലഭാഗത്തും വ്യാപിച്ചുകൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ കേരളത്തിൽ നടക്കുന്ന നിയമസഭ ഇലക്ഷനിൽ കൃത്യമായ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
 • തെർമൽ സ്കാനിങ് ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചതിനു ശേഷം മാത്രമേ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാവൂ.
 • കൂടുതൽ ശരീരോഷ്മാവ് പ്രകടിപ്പിക്കുന്നവർക്ക് അവസാന മണിക്കൂറിൽ വോട്ട് ചെയ്യാനുള്ള അവസരം നൽകുന്നതാണ്.
 • പനി തുമ്മൽ ചുമ എന്നിവയുള്ളവർ പോളിംഗിൻ്റെ അവസാന മണിക്കൂറിലേക്ക് വോട്ട് ചെയ്യന്നതിനായി എത്തുക.
 • സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കുക.
 • എന്തെങ്കിലും സംശയമോ ആവശ്യമോഉള്ളവർ ദിശ 106 എന്ന നമ്പറിൽ വിളിക്കുക.
 • മാസ്ക് നിർബന്ധമായും ധരിക്കുക.
 • ആറടി സാമൂഹിക അകലം പാലിക്കുക.
 • മാസ്ക് താഴ്ത്തി ഒരുകാരണവശാലും സംസാരിക്കരുത്.
 • രജിസ്റ്ററിൽ ഒപ്പിടുന്നതിനു വേണ്ടി പേന സ്വന്തമായി കയ്യിൽ കരുതുക.
 • ദേഹത്ത് സ്പർശിച്ചു കൊണ്ടുള്ള സ്നേഹപ്രകടനം ഒരു കാരണവശാലും നടത്താതിരിക്കുക.

Leave a Reply