മഹാരാഷട്രയിൽ നാളെ മുതൽ ലോക്ക് ഡൗൺ.

  രണ്ടാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയിൽ നാളെ മുതൽ ഭാഗികമായ ലോക്ഡോൺ പ്രഖ്യാപിച്ചു. ഹോട്ടൽ തിയറ്ററുകൾ പാർക്കുകൾ എന്നിവ പൂർണമായും അടച്ചിടും. സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ രാത്രി എട്ടുമണിക്കു ശേഷം അവശ്യസാധനങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളു, പൊതു ഗതാഗതത്തിനു തടസ്സമില്ല അതേസമയം കോവിഡ് കേസുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ വാരാന്ത്യ ലോക് ഡൗൺ പ്രഖ്യാപിച്ചു.

  മന്ത്രിസഭ തീരുമാനത്തിനുശേഷം, നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ എല്ലാവരോടും അഭ്യർത്ഥിക്കുകയും സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച പ്രതിപക്ഷ പാർട്ടികളോട് പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

  ഈ നിയന്ത്രണങ്ങളെ ഇനി മുതൽ ‘മിഷൻ ബിഗിൻ എഗെയ്ൻ’ എന്നതിനുപകരം ‘ബ്രേക്ക് ദി ചെയിൻ’ എന്ന് വിളിക്കുമെന്ന് സംസ്ഥാന സർക്കാരിന്റെ പത്രക്കുറിപ്പിൽ അറിയിച്ചു.

  കാർഷിക ജോലികൾ,പ്രവർത്തനങ്ങൾ, ഭക്ഷ്യധാന്യങ്ങളുടെ ഗതാഗതം, അവശ്യ സാധനങ്ങളുടെ വിതരണം എന്നിവ പതിവുപോലെ തുടരും.

  രാത്രിയിൽ കർഫ്യൂ, പകൽ ഒത്തുചേരൽ നിരോധനം എന്നിവ കർശനമാക്കുന്നതിൻ്റെ ഭാഗമായി വകുപ്പ് 144 സംസ്ഥാനത്ത് നടപ്പാക്കും. രാവിലെ 7 മുതൽ രാത്രി 8 വരെ അഞ്ചിൽ കൂടുതൽ ആളുകളെ ഒത്തുചേരാൻ അനുവദിക്കില്ല, മതിയായ കാരണമില്ലാതെ രാത്രി 8 മുതൽ രാവിലെ 7 വരെ ആരെയും വീട്ടിൽ നിന്ന് പോകാൻ അനുവദിക്കില്ല. മെഡിക്കൽ, മറ്റ് അവശ്യ സേവനങ്ങൾ ഇതിൽ നിന്ന് ഒഴിവാക്കും.

  Leave a Reply