ഓർമ്മയുടെ രക്തദാന ക്യാംപ് വെള്ളിയാഴ്ച

0
79

യു എ ഇ യിലെ പ്രമുഖ സംസ്കാരിക കൂട്ടായ്മയായ ‘ഓർമ’യുടെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പ്രവർത്തകനായിരിക്കെ, കോവിഡ് ബാധിതനായി മരണപ്പെട്ട, സാമൂഹ്യ പ്രവർത്തകനും ഓർമ എക്സികുട്ടീവ് അംഗവുമായ ബോസ് കുഞ്ചേരിയുടെ സ്മരണാർത്ഥമാണ് ഫെബ്രുവരി 26, വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ ദുബായ് ലത്തീഫ  ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്.  കോവിഡ് പശ്ചാത്തലത്തിൽ രക്തദാനവുമായി ബന്ധപ്പെട്ട് UAE ആരോഗ്യവകുപ്പ് നൽകിയിരിക്കുന്ന പ്രോട്ടോകോൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തി, പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ 400 ലധികം പേർക്ക് രക്തദാനം നടത്താനുള്ള സംവിധാനം ക്യാംപിൽ ഒരുക്കിയിട്ടുണ്ട്.രക്തം ദാനം ചെയ്ത് ഈ മഹാ സംരംഭത്തിൽ പങ്കെടുക്കാൻ തയാറുള്ളവർ കൂടുതൽ വിവരങ്ങൾക്കായി 050 724 94 34, 055 571 25 50, 055 7416382 എന്നീ നമ്പറുകളിൽ ബന്ധപ്പെടുവാൻ ഓർമ ഭാരവാഹികൾ അറിയിച്ചു.

Leave a Reply