മെട്രോ സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കൃത്രിമബുദ്ധി ഉപയോഗപ്പെടുത്താന്‍ ആർടിഎ

0
122

മെട്രോ സ്റ്റേഷനുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മെട്രോ യാത്രക്കാരുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന മികച്ചതും സംവേദനാത്മകവുമായ ഒരു സംവിധാനം വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സേവനത്തിന്‍റെ ഡിമാൻഡ് രീതി മനസിലാക്കുന്നതിലൂടെയും തിരക്ക് നിയന്ത്രിക്കുന്നതിനായി ക്രമീകരിക്കുന്നതിലൂടെയും മെട്രോ യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്രാ സമയം തെരഞ്ഞെടുക്കുകയാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ഇതുവഴി മെട്രോ സ്റ്റേഷനിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും. തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകളുടെയും ബസുകളുടെയും ഇതരസംവിധാനങ്ങളുടെയും സർവീസ് സമയം ക്രമീകരിക്കാൻ ഇതു സഹായകമാകും. തിരക്കുള്ളപ്പോൾ കൂടുതൽ സർവീസുകൾ നടത്താനും സാധിക്കും.

Leave a Reply