1961’സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സമ്മേളന സ്‌പെഷല്‍’ പുനപ്രസിദ്ധീകരിച്ചു.

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് 1961 കക്കാട് സമ്മേളനത്തിൽ പ്രസിദ്ധീകരിച്ച സുവനീറിൻ്റെ പുന:പ്രകാശനം സമസ്ത കേരള ജം യ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾ നിർവഹിച്ചു.അഹമ്മദ് മൂപ്പൻ ആദ്യ പ്രതി ഏറ്റുവാങ്ങി.
സമസ്ത സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ല്യാർ, പി.കെ.പി അബ്ദുസലാം മുസ് ലിയാർ, മുഹമ്മദ് കോയ തങ്ങൾ ജമലുല്ലെലി, കൊയ്യോട് ഉമ്മർ മുസ് ലിയാർ, ബഹാവുദ്ധീൻ നദ് വി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസമദ് പൂക്കോട്ടൂർ, കെ.മോയീൻ കുട്ടി മാസ്റ്റർ,കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, സി.എച്ച് ത്വയ്യിബ് ഫൈസി, പി.എം.ഹുസൈൻ ജിഫ്രി തങ്ങൾ ,കാടാമ്പുഴ മൂസ ഹാജി , സിദ്ദീഖ് ഫൈസി വാളക്കുളം , സി.പി ഇഖ്ബാൽ എന്നിവർ സംബന്ധിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഇരുപത്തി ഒന്നാം സമ്മേളനവും കീഴ്ഘടകമായ വിദ്യാഭ്യാസ ബോര്‍ഡിന്റെ ദ്വിതീയ സമ്മേളനവും 1961 ഫിബ്രുവരി 7,8,9 തിയ്യതികളില്‍ കക്കാട് (തിരൂരങ്ങാടി)വെച്ച് സംയുക്തമായാണ് നടന്നത്. സമ്മേളനത്തോടനുബന്ധിച്ച്് പുറത്തിറക്കിയ ‘സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സമ്മേളന സ്‌പെഷല്‍’ സമസ്തയുടെ ചരിത്രത്തിലെ പ്രഥമ സമ്മേളന സുവനീറാണ്. 148 പേജുള്ള പുസ്തകത്തിന്റെ 2000 കോപ്പികള്‍ 1961 ഫെബ്രുവരിയില്‍ പരപ്പനങ്ങാടി ബയാനിയ്യ പ്രസ്സിലാണ് അച്ചടിച്ചിട്ടുള്ളത്. 1ക. 4ണ.യാണ് വില കാണിച്ചിരിക്കുന്നത്. ടി.കെ അബ്ദുല്ല മൗലവിയാണ് ചീഫ് എഡിറ്റര്‍. കെ.എം.എസ്.എ പൂക്കോയ തങ്ങള്‍, എസ്.എം ജിഫ്‌രി തങ്ങള്‍, എം. ബഷീര്‍ മൗലവി, കെ.പി ഉസ്മാന്‍ സാഹിബ് എന്നിവര്‍ പത്രാധിപസമിതി അംഗങ്ങളുമാണ്. കേരളത്തിലെ ഇസ്‌ലാമിക ചരിത്രവും സമസ്തയുടെ രൂപീകരണവും നേതാക്കളുടെ അനുസ്മരണവും ആഗോള മുസ്‌ലിം പ്രശ്‌നങ്ങളും നവീന പ്രസ്ഥാനങ്ങളുടെ വിമര്‍ശനങ്ങളും ഉള്‍ കൊള്ളുന്ന ഇത് കനപ്പെട്ട ചരിത്ര രേഖയാണ്. മാധ്യമ പ്രവർത്തകനായ പി.എം സയ്യിദ് ഹുസൈന്‍ ജിഫ്‌രിയുടെ ശേഖരത്തിൽ നിന്നാണ് യഥാർത്ഥ പ്രതി ലഭിച്ചത്.
എസ്.വൈ.എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയാണ് പുന:പ്രസിദ്ധീകരിച്ചത്

Leave a Reply