സമസ്ത മുശാവറ അംഗം എ.മരക്കാർ ഫൈസി വഫാത്തായി.

  0
  460

  തിരൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്‌വാ കമ്മിറ്റി അംഗവുമായ എ.മരക്കാര്‍ ഫൈസി (74) നിറമരുതൂര്‍ അന്തരിച്ചു.
  സമസ്ത മുശാവറ മെമ്പറായിരുന്ന നിറമരുതൂര്‍ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ മകനാണ്.ഭാര്യ. ഫാത്വിമ. മക്കള്‍: അബ്ദു റഹ്മാന്‍,ശരീഫ,റാബിഅ റൈഹാനത്ത്, ഉമ്മു ഹബീബ, ഹന്നത്, പരേതനായ അബ്ദുല്‍ ഹക്കീം.
  താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം അറബിക് കോളജ്, വാണിയന്നൂര്‍, പൊന്‍മുണ്ടം, അയ്യായ, കാരന്തൂര്‍ ബദ്‌രിയ്യ, കൈനിക്കര, വള്ളിക്കാഞ്ഞിരം, ചെമ്മന്‍കടവ്, പാലപ്പുറ, കരിങ്ങനാട് എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്.
  അര നൂറ്റാണ്ട് കാലം ദര്‍സ് മേഖലയില്‍ സജീവമായിരുന്നതോടൊപ്പം
  സമസ്തയുടെ നിസ്വാർഥ സേവകനായി ഒരു പുരുഷായുസ്സ് മുഴുവൻ സമർപിച്ചു. എളിമയുടെയും സ്നേഹത്തിൻ്റെയും നിറപുഞ്ചിരി തൂകി സമസ്തയുടെ പ്രവർത്തകർക്കിടയിലെ മായാത്ത വ്യക്തിത്വത്തിനുടമയായിരുന്നു മരക്കാർ ഫൈസി.
  സമസ്തയുടെ തിരൂര്‍ താലൂക്ക് പ്രസിഡണ്ടുമായിരുന്നു.

  ആയിരക്കണക്കിന് പണ്ഡിതരുടെ ഗുരുനാഥനാഥനും കൂടിയാണ്.

  Leave a Reply