ഒരു ലക്ഷവും കടന്ന് യുഎഇയിലെ കോവിഡ് കേസുകള്‍, ഇന്ന് മരണം 6

യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 1,00,794 പേർക്ക്. ചൊവ്വാഴ്ച 1061 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തു.102379 കോവിഡ് ടെസ്റ്റുകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
ആറ് മരണം റിപ്പോ‍ർട്ട് ചെയ്തതോടെ മരണസംഖ്യ 435 ആയി. 1146 പേർ രോഗമുക്തി നേടി. ഇതുവരെ 90556 പേരാണ് കോവിഡ് മുക്തരായത്.

Leave a Reply