റോട്ടറി ലിറ്ററസി അവാർഡ്സ് 2020 സമ്മാനിച്ചു

റോട്ടറി ഇ ക്ളബ് ഓഫ് കേരളാ ഗ്ലോബൽ ,ദുബായ് ,റോട്ടറി ഇൻഡ്യ ലിറ്ററസി മിഷൻ റോട്ടറി ലിറ്ററസി അവാർഡ് 2020 യു.എ.ഇ യിലെ പ്രശസ്ത എഴുത്തുകാരനും അദ്ധ്യാപകനും വിദ്യാഭ്യാസവിചക്ഷണനുമായ ശ്രീ മുരളിമംഗലത്തിനും യു എ ഇയിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരി മിസ് തഹാനി ഹാഷിറിനും റോട്ടറി ഇ ക്ളബ് പ്രസിഡൻ്റ് റൊട്ടേറിയൻ ശ്രീ പ്രതാപ് കുമാറും സെക്രട്ടറി റൊട്ടേറിയൻ ശ്രീ സുഗതൻ മംഗലശ്ശേരിയും ചേർന്ന് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സമ്മാനിച്ചു. അജ്‌മാൻ അൽ അമീർ സ്‌കൂളിൽ മലയാളം അധ്യാപകനാണ് മുരളി മംഗലത്ത്. മൂന്ന് വിവർത്തനങ്ങളും നാല് കവിതാസമാഹാരങ്ങളും ഉൾപ്പെടെ ഏഴ് കൃതികൾ രചിച്ചിട്ടുണ്ട്.യു എ ഇയിലെ സാമൂഹികസാംസ്കാരികമണ്ഡലങ്ങളിൽ മുപ്പത്തഞ്ച് വർഷത്തിലേറെയായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് മുരളിമാഷ് എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന മുരളി മംഗലത്ത്.കാണുന്ന എന്തിലും വിസ്മയം ദർശിക്കുന്ന അപൂർവ കുരുന്നു കവിപ്രതിഭയാണ് തഹാനി ഹാഷിർ. പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഈ ഭാവനാസമ്പന്നയുടെ ലോകങ്ങൾ അതിവിശാലമാണ്. ത്രൂ മൈ വിൻഡോ പേയ്ൻസ്(Through My Winow Panes) എന്ന ഇംഗ്ലീഷ് കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഷാർജ ഔർ ഓൺ സ്‌കൂൾ വിദ്യാർത്ഥിനിയാണ് തഹാനി ഹാഷിർ. ചടങ്ങിൽ റോട്ടറി ഇ ക്ളബ് ഓഫ് കേരളാ ഗ്ലോബൽ വൈസ് പ്രസിഡൻറ് റൊട്ടേറിയൻ ലെനി ജോനാസ്, മെമ്പർഷിപ്പ് ചെയർ റൊട്ടേറിയൻ ശ്രീ മനോജ് ജോൺ, ബോർഡ് അംഗം റൊട്ടേറിയിൻ ശ്രീ ജോസഫ് ഡേവിഡ് എന്നിവർ പങ്കെടുത്തു

Leave a Reply