അന്താരാഷ്ട്ര യാത്രക്കാർക്കായി മാർഗനിർദ്ദേശം പുറപ്പെടുവിച്ച് അബുദബി. യാത്രാക്കാർ യുഎഇയിലേക്ക് പ്രവേശിക്കുന്ന തിയതി, എല്ലാ ചെക്ക് പോയിന്റുകളിലും അറിയിക്കണമെന്നും, അംഗീകൃത ക്വാറന്റൈന് മാർഗനിർദ്ദേശങ്ങള്‍ പാലിക്കുകയും വേണമെന്നാണ് അറിയിപ്പ് വ്യക്തമാക്കുന്നത്. നടപടി ക്രമങ്ങള്‍ ലംഘിച്ചാല്‍, പിഴയും ശിക്ഷയും ഉണ്ടാകുമെന്നും അബുദബി മീഡിയ ഓഫീസിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.