തിരുവനന്തപുരം: എം എസ് സി മോളിക്കുലാർ ബയോളജിയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലയിലെ കണിയാപുരം സ്വദേശിനി, ഹരിത ജെ ആർ നെ അഭിനന്ദിച്ച് നന്മ കണിയാപുരം. കവി ചാന്നാങ്കര ജയപ്രകാശിന്റെ മകൾ ഹരിത ജെ .ആർ കണ്ണൂർ സർവ്വകലാശാലയില്‍ നിന്നാണ് ഈ ഉന്നത നേട്ടം കൈവരിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ, നന്മ കണിയാപുരം ചാരിറ്റബിൾ ട്രസ്റ്റ് എന്ന ചാരിറ്റി സംഘടനയുടെ പ്രവർത്തകരായ അഷ്റഫ് ചാന്നാങ്കര, ഷജീർ സെയിൻലബ്ദ്ധീൻ, നൗഷാദ് ജന്മിമുക്ക്, സുധീർ ചാന്നാങ്കര, നവാസ് പള്ളിനട, തുടങ്ങിയവർ ഹരിത ജെ ആർ വസതിയിൽ എത്തിയാണ് അനുമോദനം അറിയിച്ചത്. നന്മ കണിയാപുരത്തിന്റെ മെമന്റോയും ഹരിതയ്ക്ക് സമ്മാനിച്ചു.