അകാലത്തില്‍ നിര്യാതനായ അംഗത്തിന്‍റെ കുടുംബത്തിന് സഹായധനം കൈമാറി, കെഎസ് ബ്രിഗേഡ്

0
131

കോൺഗ്രസ് പ്രവർത്തകനായ ജോൺ തോമസിന്‍റെ അകാലനിര്യാണത്തിൽ അനാഥമായ നിർദ്ദന കുടുംബത്തിന് കെ എസ് ബ്രിഗേഡ് സ്വരൂപിച്ച ധനസഹായം കെ സുധാകരൻ എംപി കൈമാറി. ഒരുലക്ഷം രൂപയാണ് കെഎസ് ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മ സ്വരൂപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാല് മാസത്തോളമായി ചികിത്സയിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഐ എൻ ടി യു സി മെമ്പറുമായിരുന്ന ജോൺ തോമസ്.പേട്ടയിലെ വസതിയിൽ വച്ച് കെ എസ് ബ്രിഗേഡർമാരുടെ സാന്നിധ്യത്തിൽ കെ സുധാകരൻ എംപിയാണ്, സഹായം കൈമാറിയത്.

Leave a Reply