സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിന് പിന്നിൽ ദുരൂഹതയുണ്ട്എൻഐഎ അന്വേഷിക്കണം:രമേശ് ചെന്നിത്തല

0
472

തിരുവനന്തപുരം: പൊതുഭരണവകുപ്പിലെ തീപിടിത്തത്തെക്കുറിച്ച് എൻ ഐ എ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

തീ പിടുത്തമുണ്ടായതിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റ് സന്ദര്‍ശിക്കാനെത്തിയ എം.എല്‍.എമാരെ തടഞ്ഞതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി പ്രതിഷേധത്തിന് നേതൃത്വം നല്‍കി. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിതെന്ന് ചെന്നിത്തല ആരോപിച്ചു.
തെളിവുകള്‍ നശിപ്പിക്കാന്‍ ആദ്യം ക്ലിഫ് ഹൗസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചു. ഇപ്പോഴിതാ സെക്രട്ടറിയേറ്റ് ഫയലുകള്‍ നശിപ്പിച്ചു.

സെക്രട്ടേറിയറ്റിന്റെ മൂന്ന് സെക്ഷനുകളിലാണ് തീപിടുത്തം ഉണ്ടായതെന്നും വിദേശയാത്രയുടെ ബന്ധപ്പെട്ടതും അങ്ങേയറ്റം രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ രഹസ്യ ഫയലുകളാണ് കത്തി നശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘നശിച്ചത് അല്ലെങ്കില്‍ നശിപ്പിച്ച് കളഞ്ഞത്’ എന്നാണ് അദ്ദേഹം തീപിടിത്തത്തെ വിശദീകരിച്ചത്.ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ സസ്പെൻഡ് ചെയ്യുകയും  ഉടൻതന്നെ തന്നെ അന്വേഷണം  ശക്തിപ്പെടുത്തുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഇതേ സമയം സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടിത്തം. പ്രധാനഫയലുകള്‍ സുരക്ഷിതമെന്ന് പൊതുഭരണ അഡീഷണല്‍ സെക്രട്ടറി പി.ഹണി. ഗസ്റ്റ് ഹൗസ് ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് കത്തിനശിച്ചത്. വളരെവേഗം തീയണച്ചു. കംപ്യൂട്ടര്‍ കേബിളിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും അഡീഷണല്‍ സെക്രട്ടറി പറഞ്ഞു.

Leave a Reply