കോവിഡ് 19, സ്കൂള്‍ ബസ് ഓപ്പറേറ്റ‍ർമാർക്കായി, വിർച്വല്‍ വർക്ക് ഷോപ്പ്

0
209

യുഎഇയിലെ സ്കൂളുകള്‍ തുറക്കാന്‍ ഒരുങ്ങുമ്പോള്‍, റോഡ്സ് ആന്‍റ് ട്രാന്‍സ് പോർട്ട് അതോറിറ്റി, വിർച്വല്‍ വർക്ക് ഷോപ്പ് നടത്തി. സ്കൂള്‍ ബസ് ഓപ്പറേറ്റർമാരുടെ 120 ഓളം പ്രതിനിധികള്‍ വർക്ക് ഷോപ്പില്‍ പങ്കെടുത്തു. സുരക്ഷാ നടപടികളെ കുറിച്ച് വർക്ക് ഷോപ്പ് ഓർമ്മപ്പെടുത്തി. ഉള്‍ക്കൊള്ളാവുന്നതിന്‍റെ 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി മാത്രമെ ബസുകള്‍ സർവ്വീസ് നടത്താവൂവെന്ന്, നേരത്തെ തന്നെ നിർദ്ദേശം നല്കിയിരുന്നു. ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ശരീരോഷ്മാവ് പരിശോധിക്കുക, മാസ്കും സാനിറ്റൈസറും ഉപയോഗിക്കുക അണുനശീകരണം തുടങ്ങിയ നിർദ്ദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം നല്കിയിരുന്നു. 153000 വിദ്യാർത്ഥികള്‍, സ്വകാര്യ സ്കൂളുകളിലും, 21000 കുട്ടികള്‍ പബ്ലിക് സ്കൂളുകളിലും സ്കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 6732 സ്കൂള്‍ ബസുകളാണ് ദുബായ് എമിറേറ്റില്‍ സർവ്വീസ് നടത്തുന്നത്.

Leave a Reply