സ്വദേശി വനിതയോട് നന്ദിപറഞ്ഞ് അബുദബി കിരീടാവകാശി, കാരണം ഇതാണ്..

0
286

സ്വദേശി വനിതയോട്, നന്ദി പറഞ്ഞ് അബുദബി കിരീടാവകാശി, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍. അലൈനിലെ അല്‍ ഷുവൈബ് ഭാഗത്താണ്, ഗോബൈഷാ അല്‍ കെത്ബിയുടെ വീട്. വീടിനടുത്ത് ചെക്പോയിന്‍റ് സ്ഥാപിച്ചപ്പോള്‍,അവിടത്തെ പോലീസുകാ‍ർക്ക്, ഭക്ഷണം നല്കി, ഗോബൈഷാ അല്‍ കെത്ബി. ഈ കോവിഡ് കാലത്ത്,സ്വന്തം രാജ്യത്തെ സേവിക്കുന്നതിനായി, തനിക്ക് കഴിയുന്ന പോലെ പ്രവ‍ർത്തിച്ചതിനാണ്, കെത്ബിയെ വിളിച്ച് ഷെയ്ഖ് മുഹമ്മദ് നന്ദി അറിയിച്ചത്. റമദാനിലും, പോലീസുകാ‍ർക്ക്, അവർ ഭക്ഷണമെത്തിച്ചു.
ഷെയ്ഖ് മുഹമ്മദുമായി അവർ സംസാരിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply