പാങ്ങാട്ട് യൂസഫ് ഹാജിയെ അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ആദരിച്ചു

0
470

യു എ ഇ സർക്കാരിന്‍റെ ഗോള്‍ഡ് കാർഡ് ലഭിച്ച ഡീപ് സീ ഫുഡ് ചെയർമാനും ,അബുദാബി വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡന്‍റുമായ പാങ്ങാട്ട് യൂസഫ് ഹാജിയെ അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ആദരിച്ചു . യു എ ഇ കേന്ദ്ര കെഎംസിസി ട്രഷറർ യു. അബ്ദുല്ല ഫാറൂഖി ഉപഹാര സമർപ്പണം നിർവഹിച്ചു . ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഹിദായത്തുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ അബുദാബി കെഎംസിസി സ്റ്റേറ്റ് പ്രസിഡന്‍റ് ഷുക്കൂറലി കല്ലുങ്ങൽ , സീനിയർ വൈസ് പ്രസിഡന്‍റ് അസിസ് കാളിയാടൻ , ഇ ടി സുനീർ , റഷീദലി മമ്പാട് , വി ബീരാൻ കുട്ടി എന്നിവർ സംസാരിച്ചു .ജില്ലാ കെഎംസിസി ഭാരവാഹികളായ കെ കെ ഹംസക്കോയ , ഹംസഹാജി പാറയിൽ , കുഞ്ഞിപ്പ മോങ്ങം , അബ്ദുൽ ഖാദർ ഒളവട്ടൂർ , അബ്ദുൽഖാദർ ആലുങ്ങൽ , ഹൈദർ ബിൻ മൊയ്‌ദു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .

Leave a Reply