അനന്തപുരി പ്രവാസി കൂട്ടായ്മ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു.

ഷാർജ : യു.എ.ഇ ലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ അഞ്ഞൂറോളം ഫാമിലി ഫുഡ് കിറ്റുകൾ വിതരണം ചെയ്തു. ബലിപെരുന്നാൾ ദിനത്തിൽ പെരുന്നാൾ സമ്മാനമായാണ് ഈദ് കിറ്റുകൾ വിതരണം ചെയ്തത്.കോവിഡ് 19 മഹാമാരി ആരംഭിച്ചത് മുതൽ തുടങ്ങിയ സേവന പ്രവർത്തനങ്ങൾ തുടരാൻ തന്നെയാണ് തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു. കുറഞ്ഞ കാലം കൊണ്ട് രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയ കൂട്ടായ്മ ഈ മഹാമാരി കാലത്ത് 113 സൗജന്യ ടിക്കറ്റുകൾ നൽകി , 4 ചാർട്ടേർഡ് വിമാനങ്ങളും ഏർപ്പെടുത്തിയ കെ.എസ് ചന്ദ്രബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന ഈദ് കിറ്റുകളുടെ ഉത്ഘടനം ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡൻ്റും രക്ഷാധികാരിയുമായ അഡ്വ.വൈ.എ റഹിം അബ്ദുൽ സലാമിന് നൽകി ഉത്ഘടനം ചെയ്തുഖാൻ പറയിൽ, റെൻജി.കെ. ചെറിയാൻ, ബിജോയ് ദാസ്, നവാസ്തേക്കട, വിജയൻ നായർ, പ്രഭാത് നായർ, മുഹ്നുദീൻ, സർഗ്ഗ റോയ് എന്നിവർ പങ്കെടുത്തു.

Leave a Reply