നാല് പതിറ്റാണ്ടായി ജീവകാരുണ്യ മേഖലകളിൽ സജീവ സാനിധ്യമായ അഡ്വ: വൈ എ റഹീമിനെ അജ്മാൻ ഇൻകാസ് കമ്മിറ്റി ആദരിച്ചു

0
460

അജ്മാൻ: പതിറ്റാണ്ടുകളായി സാമൂഹ്യ, ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ അഡ്വ: വൈ എ റഹീമിനെ അജ്മാൻ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ആദരിച്ചു.കോറോണ ദുരന്തമുഖത്ത് അദ്ദേഹത്തിൻ്റെ മികച്ച പ്രവർത്തനത്തെ യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും പ്രശംസിച്ചു. അജ്മാനിൽ നടന്ന യോഗത്തിൽ ഇൻകാസ് അജ്മാൻ പ്രസിഡൻ്റ് നസീർ മുറ്റിച്ചൂൽ പുരസ്ക്കാരം നൽകി.യോഗത്തിൻ്റെ ഉൽഘാടനം യു എ ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡൻ്റ് ടി എ രവീന്ദ്രൻ നിർവ്വഹിച്ചു. അജ്മാൻ ഇൻകാസിൻ്റെ മെമ്പർഷിപ്പ് ഉൽഘാടനം യു എ ഇ ഇൻകാസ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി നിർവ്വഹിച്ചു. അജ്മാൻ ഇൻകാസ് ജനറൽ സെക്രട്ടറി ഗീവർഗ്ഗീസ് പണിക്കർ സ്വാഗതം ആശംസിച്ചു. ഫ്ലൈ വിത്ത് ഇൻകാസ് കോർഡിനേറ്റർ മുനീർ കുമ്പള, ഷാർജ ഇൻകാസ് സെക്രട്ടറി അബ്ദുൽ സലാം ,അജ്മാൻ ഇൻകാസ് വർക്കിംഗ് പ്രസിഡൻ്റ് റഫീഖ് മാനംകണ്ടത്ത്, വൈസ് പ്രസിഡൻ്റ് ശ്രീകുമാർ നമ്പ്യാർ ,ഭാരവാഹികളായ ബിജിത്ത് ധരൻ ശശിധരൻ, സെൽവറുദ്ദീൻ, ബിജു ജോൺ, സജീവൻ, ജബ്ബാർ, അനീഷ എന്നിവർ ആശംസകളറിയിച്ചു.ജോയിൻ ട്രഷറർ അബ്ദുൽ സലാം നന്ദി പറഞ്ഞു.

Leave a Reply