ഹോട്ട് പാക്കിന്‍റെ ഫാക്ടറി റീട്ടെയ്ലില്‍ ഷോറൂം റാസല്‍ ഖൈമയില്‍

0
451

ഹോട്ട് പാക്കിന്‍റെ 27 മത് ഫാക്ടറി റീട്ടെയ്ലില്‍ ഷോറൂം റാസല്‍ഖൈമയില്‍ പ്രവത്തനം തുടങ്ങി. ഷോറൂമിന്‍റെ ഉദ്ഘാടനം അദ്നാന് ജാസിം അല്‍ ഉസൈബയും ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി ബി അബ്ദുള് ജബ്ബാറും ചേർന്ന് നിർവ്വഹിച്ചു. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ പി ബി സൈനുദ്ദീന്‍, ടെക്നിക്കല്‍ ഡയറക്ടർ പി ബി അന്‍ വർ, നോർത്തേന്‍ എമിറേറ്റ്സ് റീജണണല്‍ ഡയറക്ടർ കെ എ മുഹമ്മദ് അഷ്റഫ്, ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജർ മൂജീബ് റഹ്മാന്‍, സീനിയർ അഡ്മിനിസ്ട്രേഷന്‍ മാനേജർ കെകെ തോമസ്, മാർക്കറ്റിംഗ് മാനേജർ അന്‍വർ സാദത്ത്,സെയില്‍സ് മാനേജർ മുഹമ്മദ് റാഫി, എന്നിവരും മറ്റ് ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ 25 വർഷങ്ങള്‍ കൊണ്ട് ഉല്പാദന രംഗത്തും വിതരണരംഗത്തും, മുന്നേറ്റം നടത്തുന്ന കമ്പനി, മൂവായിരത്തി അഞ്ഞൂറില്‍ പരം വിവിധ ഡിസ്പോസിബിള്‍ പാക്കിംഗ് സെർവിംഗ് ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്.ബിആർസി,ഐഎസ്ഒ, സർട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുളള ഹോട്ട്പാക്ക് പതിനൊന്നോളം രാജ്യങ്ങളില്‍ വില്പന നടത്തുന്നുണ്ട്. ഈ കോവിഡ് കാലത്തും, പുതിയ സംരംഭം തുടങ്ങാന്‍, കരുത്താകുന്നത് യുഎഇ ഭരണാധികാരികള്‍ നല്കുന്ന ആത്മവിശ്വാസമാണെന്ന്, എം ഡി പിബി അബ്ദുള്‍ ജബ്ബാർ പറഞ്ഞു.

Leave a Reply