അബുദബിയില്‍ റസ്റ്ററന്‍റുകള്‍ തുറക്കുന്നു, നല്കിയിരിക്കുന്നത് 14 നി‍ർദ്ദേശങ്ങള്‍

0
288

അബുദബിയില്‍ റസ്റ്ററന്‍റുകള്‍ തുറക്കാനായുളള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇതിനായി വിവിധ മാർഗനിർദ്ദേശങ്ങളാണ് നല്കിയിട്ടുളളത്.

ഹാന്‍റ് സാനിറ്റൈസറുകള്‍ പ്രവേശന കവാടങ്ങളില്‍ സ്ഥാപിക്കണം. ഉള്‍ക്കൊളളാവുന്നതിന്‍റെ 40 ശതമാനം മാത്രമായിരിക്കണം പ്രവേശിക്കുന്നത്.
എല്ലാദിവസം തുറക്കുന്നതിന് മുന്പ് ജീവനക്കാരുടെ ശരീര താപനില പരിശോധിക്കണം.
കോവിഡ് 19 ടെസ്റ്റ് ചെയ്ത്, നെഗറ്റീവെന്ന് ഉറപ്പിച്ചിട്ടുണ്ടാകണം.
പന്ത്രണ്ട് വയസില് താഴെയുളളവർക്കോ, അറുപതുവയസിനുമുകളിലുളളവർക്കോ പ്രവേശനം അനുവദിക്കില്ല.
തീന്‍ മേശയില്‍ നാലുപേർ മാത്രമാണ് അനുവദനീയം.
മേശകള്‍ തമ്മിലുളള അകലം 2.5 മീറ്റർ ആയിരിക്കണം.
ജോലി ചെയ്യുന്ന സമയം മുഴുവന്‍ ജീവനക്കാർ, ഫെയ്സ് മാസ്കും, ഗ്ലൌസും ധരിച്ചിരിക്കണം.

എല്ലാ സ്ഥലവും, അണുവിമുക്തമാക്കിയിരിക്കണം.
വീണ്ടും വീണ്ടും ഉപയോഗിക്കാനാകുന്ന പാത്രങ്ങള്‍ അനുവദിക്കില്ല, ഉയ‍ർന്ന താപനിലയില്‍ അണുവിമുക്തമാക്കാന്‍ സാധിക്കുന്ന, തെർമ‍ല്‍ ഡിഷ് വാഷുണ്ടെങ്കില്‍, അനുവദിക്കും.

ബുഫെ, ശീഷെ, ഭക്ഷണ പ്രദർശനം, തുടങ്ങിയവയ്ക്കുളള നിരോധനവും തുടരും.

റസ്റ്ററന്‍റിലേക്ക് എത്തുന്നവരും, മാസ്ക് ധരിച്ചിരിക്കണം.

ദേശീയ അണുനശീകരണ യജ്ഞം നടക്കുന്ന സമയത്തിന് അനുസരിച്ചായിരിക്കണം പ്രവ‍ർത്തനസമയം
ഏതെങ്കിലും തരത്തില്‍, കോവിഡ് ലക്ഷണങ്ങള്‍ ജീവനക്കാ‍ർക്ക് കണ്ടാല്‍ നടപടികള്‍ സ്വീകരിക്കണം.

Leave a Reply