ദുബായ് അലൈന്‍ റോഡ് പദ്ധതി പുരോഗതി വിലയിരുത്തി, ഷെയ്ഖ് ഹംദാന്‍

0
393

രണ്ട് ബില്യൺ ദിർഹത്തിന്‍റെ ദുബായ്-അൽഐൻ റോഡ് വികസനപദ്ധതിയുടെ പുരോഗതി വിലയിരുത്തി ദുബായ് കിരീടാവകാശി, ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍. പദ്ധതി പൂർത്തിയായാല്‍, മണിക്കൂറിൽ 6000 മുതൽ 12,000 വരെ വാഹനങ്ങൾക്ക് ഇരു ദിശയിലേക്കും ഓരോ മണിക്കൂറിലും സഞ്ചരിക്കാനാകുന്നതാണ്, പദ്ധതി. ഈ റോഡുകളിലെ ഗതാഗത തടസ്സം പരിഹരിക്കാനായി, 2600 മീറ്റർ വിസ്തൃതിയിലാണ് ഫ്ളൈ ഓവറുകള്‍ ഒരുങ്ങിയത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബായ്-അൽ ഐൻ റോഡ് ഇന്‍റർ നാല് ഫ്ളൈ ഓവറുകൾ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. പുരോഗതി സംബന്ധിച്ചുളള വിവരങ്ങള്‍, ആർ ടി എ ചെയർമാന്‍ മാതർ അല്‍ തായർ വിശദീകരിച്ചു.
ദുബായ്-അൽ ഐൻ റോഡിലെ ബു കദ്ര ജങ്‌ഷൻമുതൽ എമിറേറ്റ്‌സ് റോഡ് ജങ്‌ഷൻവരെയുള്ള യാത്രാസമയം 16 മുതൽ എട്ട് മിനിറ്റ് വരെ കുറയ്ക്കാന്‍ കഴിയും.. 15 ദശലക്ഷം ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ദുബായ്-അൽഐൻ റോഡ് ഫ്ളൈ ഓവറുകളുടെ മൊത്തം ശേഷി മണിക്കൂറിൽ 36,000 വാഹനങ്ങളാകുമെന്നും മത്തർ അൽ തായർ അറിയിച്ചു.

Leave a Reply