ദുബായ് :യുഎഇയില്‍ ഇന്ന്, 304 പേരില്‍ കൂടി രോഗബാധ സ്ഥിരീകരിച്ചു. 43,000 പേരില്‍ നടത്തിയ ടെസ്റ്റില്‍ നിന്നാണ്, 304 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 701 പേർ രോഗമുക്തി നേടി. ഒരാളുടെ മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 42294 പേരിലാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 14,543 പേർ മാത്രമാണ് നിലവില്‍ ചികിത്സയിലുളളത്. 27,462 പേർ രോഗമുക്തിനേടി. 289 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.