കോവിഡ് കാലത്തിനുശേഷവും വീഡിയോ കോളിംഗ് ആപ്പുകള്‍ യുഎഇയില്‍ സൗജന്യമാകുമോ?

0
321

യുഎഇയില്‍ വീഡിയോ കോളുകള്‍, കോവിഡ് കാലം കഴിഞ്ഞാലും സൌജന്യമാകുമോ. അതിനുളള സാധ്യതകള്‍ തേടിയിരിക്കുകയാണ് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍. ടെലകോം റെഗുലേറ്ററി അതോറിറ്റിയോടും, ടെലോകം സേവന ദാതാക്കളായ ഡു എത്തിസലാത്ത്, കമ്പനികളോടുമാണ് ഇക്കാര്യം ചോദിച്ചത്. സേവനദാതാക്കളുടെ പ്രതിനിധികള്‍ക്ക് കൂടികാഴ്ചയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ, ഇക്കാര്യത്തില്‍ മറുപടി, ഇവരുടെ പ്രതികരണം അറിഞ്ഞശേഷം നല്കാമെന്ന് ടെലകോം റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. സ്കൂളുകളും ഓഫീസുകളും ഓണ്‍ ലൈനിലേക്ക് മാറിയതോടെയാണ്, വിവിധ വീഡിയോ കോളിംഗ് ആപ്പുകള്‍ക്ക് യുഎഇയില്‍ പ്രവർത്തന അനുമതി നല്കിയത്. ഇതോടെ സൂം ഉള്‍പ്പടെയുളള ആപ്പുകള്‍ ഉപയോഗിച്ചാണ്, പല ഓഫീസുകളിലും മീറ്റിംഗും സ്കൂളുകളില്‍ ക്ലാസുകളും നടക്കുന്നത്.

Leave a Reply