സുരക്ഷിതരാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ച് യുഎഇ

0
312

ലോകത്തെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ ഇടം പിടിച്ച് യുഎഇ.ദി ഡീപ് നോളജ് ഗ്രൂപ്പ് നടത്തിയ പഠനറിപ്പോർട്ടിലാണ്, 100 സുരക്ഷിത രാജ്യങ്ങളുടെ പട്ടിക നല്കിയിരിക്കുന്നത്. ഇതില്‍ യുഎഇയ്ക്ക് 11 ആം സ്ഥാനമാണ്. ന്യൂസിലന്‍റും സൌത്ത് കൊറിയയും യുഎഇക്ക് മുന്നില്‍ ഇടം പിടിച്ചപ്പോള്‍, കാനഡയും ഹോങ്കോഗും യുഎഇക്ക് പിന്നിലാണ്. സൌദി അറേബ്യ 15 ആം സ്ഥാനത്തും, കുവൈറ്റ് 21 ആം സ്ഥാനത്തും, ബഹ്റിന്‍ 23 ആം സ്ഥാനത്തും ഒമാന്‍ 33 ആം സ്ഥാനത്തുമാണ്. കോവിഡ് വ്യാപന പശ്ചാത്തത്തില്‍ ഓരോ രാജ്യങ്ങളുമെടുത്ത പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണങ്ങളുമെല്ലാം, പഠത്തിന് വിഷയമായി. സ്വിറ്റ്സർലാന്‍റാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ 56 ആം സ്ഥാനമാണ് ഇന്ത്യക്ക്.

Leave a Reply