ഇന്ധന വില കുതിക്കുന്നു. ഇരുട്ടടിയിലായി ഇന്ത്യൻ ജനത

0
251

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി അഞ്ചാം ദിനവും ഇന്ധന വില കൂട്ടി. പെട്രോൾ ലിറ്ററിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് 2.75 രൂപയും ഡീസലിന്റെ വില ലിറ്ററിന് 2.70 രൂപയുമായാണ് കൂട്ടിയത്.
മൂന്നു മാസം തുടർച്ചയായി ലോക്ക് ഡൗണിൽ കിടന്ന ഇന്ത്യൻ ജനതയ്ക്ക് നിലവിൽ കടുത്ത സാമ്പത്തിക തകർച്ചയാണ് രേഖപ്പെടുത്തിയിറ്റുള്ളത്. ഇതിനിടെയുളള ഇന്ധന വിലവർദ്ധന ജനങ്ങൾക്ക് തലവേദന കൂട്ടുകയാണ്.
ആഗോളതലത്തിൽ ക്രൂഡ് ഓയലിന് വില കൂടുന്നതാണ് കമ്പനികൾ ഇന്ധന വില കൂട്ടുന്നത്. കഴിഞ്ഞ മാസം ക്രൂഡ് ഓയലിന് റെക്കോർഡ് തകർച്ച രേഖപ്പെടുത്തിയപ്പോളും ഇന്ത്യയിൽ വില കുറച്ചിരുന്നില്ല. കൊവിഡിന് പുറമെയുള്ള ഇന്ധന വില വർദ്ധനവ് ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്

Leave a Reply