ദുബായ് :തങ്ങളുടെ ജീവനക്കാർ ആത്മഹത്യചെയ്തുവെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ തെറ്റാണെന്ന്, എമിറേറ്റ്സ് എയർലൈന്‍സ്. ട്വിറ്ററിലടക്കം, ഇതേ കുറിച്ചുളള പ്രചരണങ്ങള്‍ വ്യാപകമായതോടെയാണ് വിമാനകമ്പനി വിശദീകണം നല്‍കിയത്. വാർത്തയെ കുറിച്ച് അന്വേഷിച്ചു, അസത്യമാണെന്ന് ബോധ്യപ്പെട്ടു. അസത്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എമിറേറ്റ്സ് വ്യക്തമാക്കുന്നു. സിലിക്കണ്‍ ഓയാസിസില്‍, 5 ജീവനക്കാർ ആത്മഹത്യചെയ്തുവെന്നായിരുന്നു പ്രചരണം.