ദുബായ് കെഎംസിസിയുടെ രണ്ട് വിമാനങ്ങള്‍ നാളെ കോഴിക്കോട്ടേക്ക്

0
510

ദുബായ്: ദുബായ് കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന പ്രഥമ ഘട്ടത്തിലെ മൂന്നു വിമാനങ്ങളിലെ ആദ്യവിമാനം, ഷാർജയില്‍ നിന്നും കോഴിക്കോട്ടേക്ക് സ‍ർവ്വീസ് നടത്തി.. അക്ബര്‍ ട്രാവല്‍സുമായി സഹകരിച്ചുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 171 യാത്രക്കാരാണ് യാത്ര ചെയ്തത്. യാത്രക്ക് മുന്‍പ് നടത്തിയ കോവിഡ് 19 ടെസ്റ്റില്‍ മുഴുവന്‍ യാത്രക്കാരും നെഗറ്റീവായതിനാല്‍ എല്ലാവര്‍ക്കും യാത്ര ചെയ്യാന്‍ സാധിച്ചു.

ദുബായ് കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് മുസ്തഫ വേങ്ങര, ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റുമാരായ റഈസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ കെ.പി.എ സലാം, അഡ്വ. ഇബ്രാഹിം ഖലീല്‍ തുടങ്ങിയവര്‍ യാത്രക്കാരെ യാത്രയാക്കാനും നടപടിക്രമങ്ങള്‍ക്കുമായി ഷാര്‍ജ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.
നാളത്തെ (വെള്ളിയാഴ്ച) രണ്ടു ഇന്‍ഡിഗോ വിമാനങ്ങള്‍ ഷാര്‍ജയില്‍ നിന്നും പുലര്‍ച്ചെ 2 മണിക്കും രാവിലെ 9മണിക്കും കോഴിക്കോട്ടേക്ക് തന്നെയാണ്. യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തിച്ചേരണം.


അടുത്താഴ്ച ചാര്‍ട്ടര്‍ ചെയ്യുന്ന ദുബായ് കെഎംസിസിയുടെ 30 വിമാനങ്ങള്‍ കണ്ണൂരിലേക്കായിരിക്കും സര്‍വീസ് നടത്തുക. ശേഷിക്കുന്ന 10 വിമാനങ്ങള്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Leave a Reply