യുഎഇയില്‍ കോവിഡ് രോഗമുക്തർ കൂടി

0
752

ദുബായ്: യുഎഇയില്‍, ഇന്ന് കോവിഡ് രോഗമുക്ത‍‍‍രായത് 1217 പേ‍ർ. രോഗമുക്തരാകുന്നവരുടെ ശരാശരി 61.6 ശതമാനമാണ്. 479 പേർക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. ഇതിന് മുന്‍പ് മെയ് അ‍ഞ്ചിനാണ് 462 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതിനുശേഷം രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 500 നേക്കാള്‍ കുറവ് രേഖപ്പെടുത്തിയതും ഇന്നാണ്.രണ്ട് മരണവും ഇന്ന് റിപ്പോട്ട് ചെയ്തിട്ടുണ്ട്. 45000 ഓളം പേരിലാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. കോവിഡ് ബാധിതരുടെ എണ്ണം ആകെ രാജ്യത്ത്, 40 986 ആണ്. എന്നാല്‍, നിലവില്‍ ചികിത്സ തേടുന്നവർ 15,466 ആണ്. ആകെ രോഗമുക്തർ 25,234 ആയി. മരണസംഖ്യ 286.

Leave a Reply