ഇന്ത്യയിൽ 2.7 ലക്ഷം കൊവിഡ് കേസുകൾ;

നേരിടുന്നതിനായി പുതിയ തന്ത്രങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി: കൊവിഡ്- 19 നെ നേരിടുന്നതിനായി പുതിയ പദ്ധതികൾ ആവിശ്കരിച്ച് കേന്ദ്ര സർക്കാർ.പൊതുജനാരോഗ്യ നടപടികൾ അവലോകനം ചെയ്യുന്നതിന് സംസ്ഥാന ആരോഗ്യ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് കേന്ദ്ര ടീമുകളെ നിയോഗിച്ചു കൊണ്ടാണ് പദ്ധതികൾ തുടക്കം കുറിച്ചത്.
തുടക്കമെന്നോണം ഡൽഹി, മുംബൈ, അഹമ്മദാബാദ് ‘ചെന്നൈ, കൊൽകത്ത ,ബംഗളൂരു എന്നീ ആറു നഗരങ്ങളിലാണ് ആദ്യ ഉദ്ദമം. ഈ നഗരങ്ങളിൽ തന്നെയാണ് കൂടുതൽ രോഗം സ്ഥിരീകരിച്ചിറ്റുള്ളതും.
ഈ നഗരങ്ങളിൽ രോഗം കൂടുന്നത് തടയുന്നതിനും പൊതുജനാരോഗ്യ നടപടികൾ അവലോകനം ചെയ്യുന്നതിനും കേന്ദ്ര ടീമുകൾ സാങ്കേതിക സഹായം നൽകുകയും സംസ്ഥാന ആരോഗ്യ വകുപ്പുകളെയും മുനിസിപ്പൽ ആരോഗ്യ ഉദ്യോഗസ്ഥരെയും കൈകോർത്തുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രോഗം ബേധമായവരുടെ നിരക്കും കൂടിയിറ്റുണ്ട്.49.98 ശതമാനം പേർക്ക് രോഗം ഭേദമായാണ് ഐസിഎംആറിന്‍റെ കണക്കുകൾ ചൂണ്ടി കാണിക്കുന്നത്.
നിലവിൽ 7745 മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്.
മഹാരാഷ്ട്രയിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കടക്കുമ്പോൾ മുംബൈയിൽ മാത്രം 52,667 കേസുകളും 1,857 മരണങ്ങളും രേഖപ്പെടുത്തി. ഡൽഹിയിൽ 31000 കേസുകളും അഹമ്മദാബാദിൽ 15000 കേസുകളും ചെന്നൈയിൽ 22000 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിറ്റുള്ളത്

Leave a Reply