വി നന്ദകുമാർ ഇനി,ലുലു ഗ്രൂപ്പിന്‍റെ പുതിയ മാ‍ർക്കറ്റിംഗ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ

0
423

ദുബായ് : ലുലു ഗ്രൂപ്പിന്‍റെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസറായ വി നന്ദകുമാറിന്, മാ‍ർക്കറ്റിംഗ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായി സ്ഥാനക്കയറ്റം. ലുലു ഗ്രൂപ്പ് വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 20 വ‍ർഷമായി ലുലു ഗ്രൂപ്പിന്‍റെ ഭാഗമാണ്, വി നന്ദകുമാ‍ർ. മാർക്കറ്റിംഗ് , സോഷ്യല്‍ മീഡിയ, കമ്മ്യൂണിക്കേഷന്‍ സി എസ് ആ‍ ഇനീഷ്യേറ്റീവ് തുടങ്ങി വിവിധ മേഖലകളുടെ ചുമതല ഇനി വി നന്ദകുമാറിനായിരിക്കും. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തെ നേരത്തെ ഫോബ്സ് മാസിക, മിഡില്‍ ഈസ്റ്റ് മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന അഞ്ച് പേരില്‍ ഒരാളായി തെരഞ്ഞെടുത്തിരുന്നു.

Leave a Reply