ഐ എൻ എസ് വിക്രാന്തിലെ മോഷണം: രണ്ടു പേർ പിടിയിൽ

0
202

കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണത്തിലിരിക്കുന്ന വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ കഴിഞ്ഞ വർഷം നടന്ന ഹാർഡ് ഡിസ്കുകൾ മോഷണ കേസിൽ രണ്ടു അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. രാജസ്ഥാൻ, ബീഹാർ സ്വദേശികളെയാണ് ബീഹാറിൽ നിന്ന് ഐ എൻ എ സംഘം പിടികൂടിയത്.ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസന്വേഷണം പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ഇവർ കപ്പലിൽ പെയ്ൻറിങ് ജോലി ചെയ്തവരായിരുന്നു. ചില പ്രശ്ങ്ങളാൾ ഇരുവരെയും പിരിച്ച് വിട്ടിരുന്നു. 2019 സെപ്റ്റംബർ 14 നാണു മോഷണം നടന്നതായി കേസു ഫയൽ ചെയ്തത്.
അന്നു തന്നെ അയ്യായിരത്തോളം ജോലിക്കാരെ ചോദ്യം ചെയ്തിരുന്നു. വിരലടയാളം പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടുന്നത്.കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം (ഐപിഎംഎസ്) എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്കുകളാണു മോഷ്ടിക്കപ്പെട്ടത്.
നഷ്ടപ്പെട്ട ഹാർഡ് ഡിസ്കുകളുടെ ഭാഗങ്ങൾ ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Leave a Reply