എതിർപ്പുകൾ വകവെക്കാതെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് അനുമതി നൽകി സർക്കാർ

0
188


തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും അന്തിമതീരുമാനമായി അതിരപ്പിള്ളിക്ക് സർക്കാർ അനുമതി നൽകി. പ്രതിപക്ഷത്തിൻ്റെയും സി പി ഐ യുടെയും എതിർപ്പ് പരിഗണിക്കാതെയാണ് പദ്ധതി കെഎസ്ഇബിക്കു ഏൽപിക്കുന്നത്.എന്‍.ഒ.സി (നോൺ ഒബ്ജക‌്‍ഷൻ സർട്ടിഫിക്കറ്റ്) ഈ മാസം നാലിനു നൽകിയിരുന്നെങ്കിലും കൃത്യമായ മറുപടി സർക്കാർ നൽകിയിരുന്നില്ല.
പദ്ധതിയെ പ്രതിപക്ഷം എതിർപ്പ് പ്രകടപ്പിച്ചു.
ഡാം പണിയാൻ എൻ.ഒ.സി നൽകിയ നടപടി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പദ്ധതിയെ ശക്തമായി എതിര്‍ക്കും. പദ്ധതി ഉപേക്ഷിച്ചെന്ന് മന്ത്രി സഭയിൽ പറഞ്ഞതാണ്. കോവിഡിന്‍റെ മറവിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ തീർത്തും പ്രകൃതി വിരുദ്ധമാണെന്നും ശക്തമായി എതിർക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിസഭയിലും ജനങ്ങൾക്കിടയിലും എതിർപ്പുകൾ നിലനിൽക്കവെയാണ് സർക്കാർ പുതിയ നിലപാടുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചത്.

Leave a Reply