മൂന്ന് വിമാനങ്ങളും 400 ടിക്കറ്റുകളുമായി അക്കാഫ് ടാസ്‌ക് ഫോഴ്സ്

0
229

ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസവുമായി അക്കാഫ് ടാസ്‌ക് ഫോഴ്സ്. ഈ വരുന്ന ദിവസങ്ങളിൽ 3 ചാർട്ടർ വിമാനങ്ങളും 400 ടിക്കറ്റുകളുമായി മലയാളികൾക്ക് ആശ്വാസമാകുന്നു. ആദ്യത്തെ വിമാനം ഷാർജയിൽ നിന്ന് 12നു പുറപ്പെടുന്നു. കോൺസുൽ ജനറൽ വിപുലുമായി നടത്തിയ ചർച്ചക്ക് ശേഷം അക്കാഫ് മുഖ്യ പെട്രണ്‍ ഐസക്ക് ജോണ് പട്ടാണിപ്പറമ്പിൽ അറിയിച്ചു. അക്കാഫ് ചാലക ശക്തിയായി പ്രവർത്തിച്ച ആദ്യ ഫ്ലൈറ്റ് സമ്പൂർണമായി സൗജന്യമാക്കാൻ സഹായിച്ച എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ നഷാത്, മാനേജിങ് ഡയറക്ടർ ഹരികുമാർ എന്നിവർക്ക് പ്രത്യേക നന്ദി അറിയിച്ചു.

അടുത്ത ഘട്ടത്തിൽ 2 വിമാനങ്ങൾ കൂടി കേരളത്തിലേക്ക് എത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കോണ്സുലേറ്റിലെ റിപ്പാട്രിയേഷൻ ഡെസ്കിൽ അക്കാഫ് ടാസ്‌ക് ഫോഴ്സിന്റെ 5 സന്നദ്ധസേവകർക്ക് അവസരം തന്നതു വഴി ഒരുപാട് പേരെ സഹായിക്കാനും അക്കാഫ് ടാസ്‌ക് ഫോഴ്സിന് കഴിഞ്ഞു.

അതോടൊപ്പം ഒരുപാട് പ്രവർത്തനങ്ങൾ ഈ കോവിഡ്‌ കാലത്ത് അക്കാഫ് ടാസ്‌ക് ഫോഴ്സ് uae യിലെ മലയാളികൾക്കായി ചെയ്യുന്നുണ്ട്. മരുന്നും ഭക്ഷണവും എത്തിക്കുക, അശരണരായവർക്ക് മറ്റെല്ലാ വിധത്തിലുള്ള സഹായമെത്തിക്കുക, തുടങ്ങി ടിക്കറ്റിനു പുറമെ വളരെയധികം പ്രവർത്തനങ്ങളും അക്കാഫ് ടാസ്‌ക് ഫോഴ്സ് ഏറ്റെടുത്തിട്ടുണ്ട് എന്നു അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് , പ്രസിഡന്‍റ് ചാൾസ് പോൾ എന്നിവർ അറിയിച്ചു.

ഇത്തരത്തിൽ കാര്യമാത്രപ്രസക്തമായി മലയാളികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ കോണ്‍സുല്‍ ജനറൽ ഓഫ് ഇന്ത്യയുടെ വലിയ സഹായവും സഹകരണവും കാരണമായെന്നും അക്കാഫ് ടാസ്‌ക് ഫോഴ്സ് അറിയിക്കുന്നു. വി.എസ്. ബിജു കുമാർ, റിവ ഫിലിപ്പോസ്, അനൂപ് അനിൽദേവൻ, അഡ്വ. ഹാശിക്ക്, കോശി ഇടിക്കുള, മനോജ് KV, ജൂദിൻ ഫെർണാണ്ടസ് എന്നിവരും വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്..

Leave a Reply