15 ദിവസങ്ങൾക്കുള്ളിൽ കുടിയേറ്റക്കാരെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണം

0
415


ന്യൂഡൽഹി: മുഴുവൻ കുടിയേറ്റ തൊഴിലാളികളെയും 15 ദിവസത്തിനകം നാട്ടിലെത്തിക്കണമെന്നും അവരുടെ പേരിൽ നിലവിൽ ചാർജ് ചെയ്തിറ്റുള്ള മുഴുവൻ കേസുകളും പിൻവലിക്കണമെന്നും സംസ്ഥാന സർക്കാറിനോട് സുപ്രീം കോടതി. ലോക് ഡൗൺ ലംഘിച്ചു എന്ന പേരിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് പിൻവലിക്കാൻ സുപ്രീം കോടതി ആവിശ്യപ്പെട്ടത്.
കുടിയേറ്റ തൊഴിലാളികളെ കാര്യക്ഷമമായി തിരിച്ചറിയുന്നതിനായി ഒരു പട്ടിക തയ്യാറാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതി ആവിഷ്‌കരിക്കാനും അവരുടെ കഴിവുകൾ മ വിലയിരുത്തി അനുയോജ്യമായ ജോലി നൽകുന്നതിനുള്ള വിവരങ്ങൾ ശേഖരിക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി.
നിലവിൽ 4, 228 ശ്രമിക്ട്രെയിനുകൾ ഓടിയിറ്റുണ്ടെന്നും 57 ലക്ഷം തൊഴിലാളികളെ വീട്ടിലെത്തിക്കാൻ കഴിഞ്ഞതായും കേന്ദ്രം അറിയിച്ചു.
ലോക് ഡൗൺ മൂലം ദുരിതത്തിലായ തൊഴിലാളികൾക്ക് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുന്നതിനാണ് സുപ്രീം കോടതി സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കിയത്

Leave a Reply