സംഘര്‍ഷങ്ങള്‍ വീണ്ടും ഉടലെടുക്കുന്നുവോ : ദക്ഷിണകൊറിയയുമായി ബന്ധത്തിനില്ലെന്ന് ഉത്തരകൊറിയ

0
291

ദക്ഷിണ കൊറിയയുമായുള്ള സൈനിക, രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കാന്‍ ഉത്തരകൊറിയ തയ്യാറെടുക്കുന്നു. ഉത്തര കൊറിയയിലെ തന്നെ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ജൂണ്‍ ഒമ്പത് മുതല്‍ ദക്ഷിണ കൊറിയയുമായുള്ള സര്‍വ്വ വിധ ബന്ധങ്ങളും ഒഴിവാക്കുന്നതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉത്തരകൊറിയക്കും ദക്ഷിണകൊറിയക്കും ഇടയില്‍ നിലനില്‍ക്കുന്ന ഉദ്ധ്യോഗസ്ഥ തല ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ദക്ഷിണ കൊറിയയിലെ ആക്ടിവിസ്റ്റുകള്‍ ലഘുലേഖ വിതരണം ചെയ്തിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ പുതിയ നീക്കം.

Leave a Reply