ലോക് ഡൗൺ ഓഗസ്റ്റ് 31 താത്കാലികമായി ഒഴിവാക്കി : മലേഷ്യ;

0
712

കോലാലംപൂർ :–
ജൂൺ 9 ന് നിലവിലുള്ള ലോക് ഡൗൺ കാലാവധി അവസാനിക്കാനിരിക്കെ ജൂൺ 10 മുതൽ ഓഗസ്റ്റ്‌ 31 വരെ കാലാവധിയിൽ താൽകാലികമായി ലോക് ഡൗൺ ഒഴിവാക്കിയതായി മലേഷ്യൻ പ്രധാനമന്ത്രി മുഹ്യദ്ധീൻ യാസീൻ ഇന്ന് രാഷ്ട്രത്തോട് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു .നിലവിലുള്ള ഇളവുകൾക്കുപുറമെ അന്തർസംസ്ഥാന യാത്ര അനുവദിക്കുമെന്നും വ്യപാരബിസ്സ്നസ്സ് മേഖലയിൽ ബാർബർ ഷോപ്പുകളും, കാലത്തും,രാത്രിയും ഉണ്ടാകാറുള്ള ബസാറുകൾ തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകി .
അന്താരഷ്ട്ര യാത്രകൾക്കും,സംഘം ചേർന്നുള്ള വിനോദങ്ങൾ,സ്പോർട്സുകൾക്കുള്ള വിലക്ക് തുടരും
അതേസമയം ആരാധനാലയങ്ങളും,സ്‌കൂളുകളും തുറന്നുപ്രവർത്തിക്കുന്നതിനെ കുറിച്ച് അതാതു മന്ത്രാലയങ്ങൾ പ്രസ്താവനനടത്തുമെന്നും പൊതുസ്ഥലങ്ങളിൽ ഫേസ് മാസ്ക് ഉൾപ്പെടെയുള്ള രോഗപ്രതിരോധമാർഗങ്ങൾ സ്വീകരിച്ചും രാജ്യത്തെ ജനങ്ങളുടെ സമ്പൂർണ സഹകരണം തുടർന്നും ഉണ്ടായാൽ മാത്രമെ നാം കൈവരിച്ച നേട്ടങ്ങൾ നിലനിർത്തി പോകാൻ കഴിയുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു .
ഇന്ന് മലേഷ്യയിൽ 19 പുതിയ പോസറ്റീവ് കേസ്സുകളും 39 പേർക്ക് രോഗമുക്തി നേടിയതായും ഹെൽത്ത് ഡയറക്ടർ ഡോക്ടർ ഹിഷാം അബ്ദുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു .

നൌഷാദ് വൈലത്തൂർ

Leave a Reply