വൈറസ് കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനു വീഴ്ച പറ്റിയിറ്റുണ്ടാവാം ; അമിത് ഷാ

0
681


ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ നേരിടുന്നതിൽ കേന്ദ്രത്തിന് പിഴവ് പറ്റിയിറ്റുണ്ടാവാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിഥി തൊഴിലാളികളുടെ പാലായനം ഉൾപ്പെടെ ചില വിഷയങ്ങളിൽ കേന്ദ്ര സർക്കാറിന് ചെറിയ പിഴവുകൾ സംഭവിച്ചിറ്റുണ്ടാകാമെങ്കിലും സർക്കാർ തങ്ങളാലാവുന്നത് പരമാവധി പ്രായോഗിക വൽകരിച്ചിറ്റുണ്ടെന്ന് ഒഡീഷയിലെ റാലിയെ വെർച്ച്വൽ സംവിധാനത്തിലൂടെ അഭിസംബോധനം ചെയ്യവെ അമിത് ഷാ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ പ്രതിരോധ പ്രവർത്തനങ്ങളിൽ നിൽക്കുമ്പോഴും പ്രതിപക്ഷം കുറ്റം കണ്ടെത്തുന്നതിനായി മാത്രം നിൽക്കുന്നുവെന്ന് അദ്ധേഹം കുറ്റപ്പെടുത്തി. ശ്രമിക് ട്രെയിനുൾപ്പെടെ വന്ദേ ഭാരത് മിഷൻ തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങളിൽ കേന്ദ്രം പ്രവർത്തിക്കുമ്പോഴും പ്രതിപക്ഷം മുഖം തിരിച്ചുള്ള പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിഥി തൊഴിലാളികൾ കാൽനടയായി പാലയനം ചെയ്തതും അതിലൂടെ വന്ന് ചേർന്ന അപകടങ്ങളും തീർത്തും ദുഃഖകരമാണെന്നും അദ്ധേഹം വ്യക്തമാക്കി. വരും ദിനങ്ങളിൽ പിഴവുകൾ മനസ്സിലാക്കി കാര്യക്ഷമമായി പ്രവർത്തനങ്ങളിൽ ഇടപെടുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Leave a Reply