തന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബോധ്യമുണ്ടെങ്കില്‍ സ്വയം മുന്നോട്ട് വരാം: അമിത് ഷാക്ക് മറുപടിയുമായി മമത ബാനര്‍ജി

0
611

കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും രംഗത്തെത്തി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ബംഗാള്‍ പരാജയപ്പെട്ടുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയാണ് മമത ബാനര്‍ജിയെ പ്രകോപിപ്പിച്ചത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ തന്റെ സര്‍ക്കാര്‍ പരാജയപ്പെട്ടതായി അഭിപ്രായമുണ്ടെങ്കില്‍ അമിത് ഷാ സ്വയം മുന്നോട്ട് വരണമെന്ന് മമത ബാനര്‍ജി പറഞ്ഞു. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രി അമിത് ഷാ മമത ബാനര്‍ജിക്ക് കത്ത് എഴുതിയിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിലയിരുത്താനെന്ന പേരില്‍ ബംഗാളിലേക്ക് കേന്ദ്ര സംഘങ്ങളെ ഇടക്കിടെ അയക്കുന്നതിനെയും മമത ബാനര്‍ജി പരോക്ഷമായി വിമര്‍ശിച്ചു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കേന്ദ്ര സംഘങ്ങളെ ബി.ജെ.പി ഉപയോഗിക്കുന്നതായുള്ള ആരോപണം നിലനില്‍ക്കെയാണ് പരസ്യപ്രസ്താവനയുമായി മമത ബാനര്‍ജി രംഗത്തെത്തിയത്.

Leave a Reply