മുന്നറിയിപ്പുമായി ലോക ആര്യോഗ സംഘടന: ഹൈഡ്രാക്‌സിക്ലോറേക്വന്‍ പരീക്ഷണം താല്‍ക്കാലികമായി ഒഴിവാക്കുക

0
344

കോവിഡ് രോഗികളില്‍ മലേറിയ പ്രതിരോധ മരുന്നായ ഹൈഡ്രാക്‌സിക്ലോറേക്വന്‍ പരീക്ഷിക്കുന്നത് താല്‍ക്കാലികമായി ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് ലോക ആര്യോഗ സംഘടന. സുരക്ഷ സംബന്ധമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ലോക ആര്യോഗ സംഘടനയുടെ നടപടി. ക്ലിനിക്കള്‍ പരിശോധനകള്‍ക്കല്ലാതെ ഹൈഡ്രാക്‌സിക്ലോറേക്വന്‍ ഉപയോഗിക്കരുതെന്ന് ലോക ആര്യോഗ സംഘടന നേരത്തെ നിര്‍ദേശിച്ചിരുന്നു. ജാഗ്രത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണം നിറുത്തിവെക്കാന്‍ ആവശ്യപ്പെടുന്നതെന്ന് എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ: മൈക്ക്് റ്യാന്‍ പറഞ്ഞു.

കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിരവധി രാജ്യങ്ങള്‍ ഹൈഡ്രാക്‌സിക്ലോറേക്വന്‍ ഉപയോഗം പ്രോത്സാഹിപ്പിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് മലേറിയ പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നതായി ഈയിടെ പറഞ്ഞിരുന്നു.

Leave a Reply